Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PK Kunhalikutty

കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ അ​ശ്ലീ​ല പ​രാ​മ​ർ​ശം: യു​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ പരാതി നൽകി യൂ​ത്ത് ലീ​ഗ്

മ​ല​പ്പു​റം: മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ അ​ശ്ലീ​ല​വും മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന​തു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെന്നു ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി യൂ​ത്ത് ലീ​ഗ്. ബ്ര​ഹ്മ കോ​ഗ്നി​ഷ​ൻ എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സി​നാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷാ​ഫി കാ​ടേ​ങ്ങ​ലാ​ണ് പ​രാ​തി​ക്കാ​ര​ൻ.

തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും കെ.​എം. ഷാ​ജി​യും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യു​ട്യൂ​ബ് ചാ​ന​ൽ വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ഈ ​വീ​ഡി​യോ​യി​ൽ ഇ​രു നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ അ​ങ്ങേ​യ​റ്റം അ​ധി​ക്ഷേ​പ​ക​ര​മാ​യ വാ​ക്കു​ക​ളും സ​മൂ​ഹ​ത്തി​ൽ മ​ത​പ​ര​മാ​യ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളും ഉ​ണ്ടെ​ന്നാ​ണ് യൂ​ത്ത് ലീ​ഗി​ന്‍റെ പ​രാ​തി​യി​ൽ പറയുന്നത്.

 

 

 

 

Kerala

കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത് അ​പ​ക​ട​ക​ര​മാ​യ പ്ര​ഖ്യാ​പ​നം: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ല്‍ അ​പ​ക​ട​ക​ര​മാ​യ പ്ര​ഖ്യാ​പ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ​ന്ന് ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു ന​ട​ത്തു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തെ കു​ഴ​പ്പ​ത്തി​ലാ​ക്കു​മെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് അ​വ​സ​ര​മു​ണ്ടാ​ക്കി കൊ​ടു​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​പ്പോ​ള്‍ ത​ന്നെ പ​ല ആ​നു​കൂ​ല്യ​ങ്ങ​ളും ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. പി​ന്നാ​ക്കാ​വ​സ്ഥ​യു​ണ്ടെ​ന്ന് പ​ല കാ​ര്യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി വാ​ദി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ ​പ്ര​ഖ്യാ​പ​ന​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​രു ആ​നു​കൂ​ല്യ​ങ്ങ​ളും ആ​വ​ശ്യ​മി​ല്ല, സ​മ്പ​ന്ന സം​സ്ഥാ​ന​മാ​ണെ​ന്ന തെ​റ്റാ​യ പ്ര​ഖ്യാ​പ​നം അ​പ​ക​ട​ക​ര​മാ​ണ്. ഇ​ത് പ​ല പ​ദ്ധ​തി​ക​ളെ​യും കു​ഴ​പ്പ​ത്തി​ലാ​ക്കും. നി​ല​വി​ല്‍ കൊ​ടു​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ത​ന്നെ പ​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Kerala

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ പി​എം ശ്രീ ​ന​ട​പ്പി​ലാ​ക്കി​ല്ല; ഫ​ണ്ട് ബി​ജെ​പി​യു​ടെ ഔ​ദാ​ര്യം അ​ല്ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

 മ​ല​പ്പു​റം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​ർ ഒ​പ്പു​വ​ച്ച​ത് വ​ള​രെ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. ആ​ർ​എ​സ്എ​സി​ന്‍റെ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കു​ന്ന പാ​ഠ്യ​പ​ദ്ധ​തി​യാ​ണ് ഇ​തെ​ന്നും ആ ​സി​സ്റ്റ​ത്തി​ലേ​ക്ക് മാ​റി​യ​ത് വ​ള​രെ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ പി​എം ശ്രീ ​ന​ട​പ്പി​ലാ​ക്കി​ല്ല. ഫ​ണ്ടി​ന്‍റെ കാ​ര്യം പ​റ​ഞ്ഞു​ള്ള ഒ​പ്പി​ട​ൽ വി​ശ്വ​സ​നീ​യ​മ​ല്ല. ച​രി​ത്രം തി​രു​ത്താ​നു​ള്ള ലോം​ഗ് ടൈം ​അ​ജ​ണ്ട​യു​മാ​യി​ട്ടാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

ഗാ​ന്ധി വ​ധം ത​മ​സ്‌​ക​രി​ക്കു​ന്ന​ത​ട​ക്കം അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. അ​ത്ത​രം വീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​താ​ണ് എ​ൻ​ഇ​പി. അ​തു​കൊ​ണ്ടാ​ണ് ത​മി​ഴ്‌​നാ​ടും മ​തേ​ത​ര സ​ർ​ക്കാ​രു​ക​ളും പ​ദ്ധ​തി​യെ എ​തി​ർ​ത്ത​ത്. മ​റ്റു മ​തേ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ ഇ​തി​നെ എ​തി​ർ​ക്കു​ന്നു​ണ്ടെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്താ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ പി​റ​കി​ൽ എ​ന്ന് അ​റി​യി​ല്ല. എ​ൽ​ഡി​എ​ഫി​ന്‍റെ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് പോ​ലും അ​ത് വ്യ​ക്ത​മാ​യി​ട്ടി​ല്ല. സി​പി​ഐ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തു പ​റ​യ​ട്ടെ​യെ​ന്നും അ​തി​നു​ശേ​ഷം ബാ​ക്കി കാ​ര്യ​ങ്ങ​ൾ പ​റ​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക സ​ർ​ക്കാ​രും പ​ദ്ധ​തി​യി​ൽ നേ​രെ പോ​യി ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ന്നും ഫ​ണ്ട് ബി​ജെ​പി​യു​ടെ ഔ​ദാ​ര്യ​മ​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up